ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബർ 20, 21 തീയതികളിൽ
ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബർ 20, 21 തീയതികളിൽ നടക്കും. ഡയബറ്റിസ് ആൻ്റ് ക്വാളിറ്റി ഓഫ് ലൈഫ് എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജി.സി.സി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഫറൻസിൽ പ്രമേഹവും സ്ത്രീകളുടെ ആരോഗ്യവും സംബന്ധിച്ച സെഷനുകളും സ്കൂൾ സൂപ്പർവൈസർമാർക്കുള്ള ശിൽപശാലകളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സമഗ്ര ആരോഗ്യ പരിപാലന സംവിധാനത്തിൻ്റെ ഭാഗമായി ഈ മേഖലയിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങൾ സമ്മേളനത്തിൽ വിശദീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ലോൽവ ഷോവെയ്റ്റർ പറഞ്ഞു. 2023ലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പ്രമേഹ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 24% സ്ത്രീകളും കുട്ടികളുമാണെന്ന് ഗവൺമെൻ്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ. ഡോ. മറിയം അൽ ജലഹമ പറഞ്ഞു. ഔട്ട്പേഷ്യൻ്റ് ചികിത്സകളിൽ 48% സ്ത്രീകളാണ്. കൂടാതെ, ഗർഭകാല പരിചരണം സ്വീകരിക്കുന്ന 14% സ്ത്രീകൾക്കും പ്രമേഹം കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
DSZDAFSAEQSWW
dfsffdsd