ബഹ്‌റൈൻ ഒഐസിസി കാസർഗോഡ് ജില്ലാ കമ്മറ്റി അനുശോചന യോഗം സംഘടിപ്പിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും, ഉദുമ മുൻ എം എൽ എ യുമായ കെ പി കുഞ്ഞികണ്ണന്റെ വിയോഗത്തിൽ ബഹ്‌റൈൻ ഒഐസിസി കാസർഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ജനകീയ നേതാവ് എന്ന നിലയിൽ എക്കാലവും ജനങ്ങളോടൊപ്പം നിലകൊണ്ട നേതാവ് ആയിരുന്നു കെ പി കുഞ്ഞികണ്ണൻ എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അനുസ്മരിച്ചു. ഒഐസിസി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സുരേഷ് പുണ്ടൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു.
ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം, ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ ദേശീയ ജനറൽ സെക്രട്ടറി മാരായ സൈദ് എം എസ്, സുനിൽ ചെറിയാൻ,പ്രദീപ് മേപ്പയൂർ, ദേശീയ വൈസ് പ്രസിഡന്റ്‌മാരായ ജവാദ് വക്കം, ഗിരീഷ് കാളിയത്ത് വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ്, ദേശീയ സെക്രട്ടറിമാരായ രെജിത് മൊട്ടപ്പാറ, നെൽസൺ വർഗീസ്, എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
AQWDDEFADFSEFRSW