ശ്രദ്ധേയമായി പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സംഘടിപ്പിച്ച പാക്ട് ഓണം
ബഹ്റൈനിലെ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ സംഘടിപ്പിച്ച പാക്ട് ഓണം ശ്രദ്ധേയമായി. ക്രൗൺ പ്ലാസ ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ രണ്ടായിരത്തോളം പേരാണ് പങ്കെടുത്തത്. പാക്‌ട് പ്രസിഡന്റ് അശോക് കുമാർ, ജനറൽ സെക്രട്ടറി സതീഷ് കുമാർ എന്നിവർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലം, മലേഷ്യൻ അംബാസിഡർ ഷാസ്രിൽ സാഹിറാൻ, ഫിലിപ്പീൻസ് അംബാസിഡർ ആനി ജലാൻഡോ ഓൺ ലോയസ്, തുർക്കി അംബാസഡർ എസിൻ കാക്കിൽ, നേപ്പാൾ അംബാസഡർ തീർത്ഥരാജ് വാഗ്ലെ, റോയൽ തായ് എംബസി ചാർജ് ഡി അഫയേഴ്‌സ് ന്യൂറ്റാപ്പാട്ട് ചുംനിജാരകിജ്, ബഹ്‌റൈൻ പാർലിമെന്റ് അംഗങ്ങളായ മുഹമ്മദ് ജനാഹി, ഡോ മറിയം അൽ ദീൻ, കാപ്പിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോഅപ്പ് ഡയറക്ടർ യൂസഫ് ലോറി, വിവിധ പ്രായോജകർ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
പിന്നണിഗായകൻ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടിയും, പാക്ട് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
bgddfdefs
asdadsfads
asadsadsdfs
asADSDFSDS