ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു


ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളായ ദേവാലയങ്ങളിലെ മുതിര്‍ന്നവര്‍ക്കായി "ബൈബിള്‍ ക്വിസ് മത്സരം" സംഘടിപ്പിച്ചു. ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷില്‍ വെച്ച് നടന്ന മത്സരത്തിന് ശേഷം പൊതുസമ്മേളനവും നടന്നു. കെ.സി.ഇ.സി. വൈസ് പ്രസിഡണ്ട് റവറന്റ് ബിജു ജോണിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന പരിപാടിയിൽ കണ്‍വീനര്‍ പ്രിന്‍സ് മാത്യൂ സ്വാഗതവും റവറന്റ് മാത്യൂസ് ഡേവിഡ്, റവറന്റ് അനൂപ് സാം, ജോണ്‍ ഏബനേസര്‍ എന്നിവർ ആശംസകൾ നേർന്നു.

റവറന്റ് ബിബിന്‍സ് മാത്യൂസ് ഓമനാലി ക്വിസ് മാസ്റ്ററായിരുന്നു. ബഹ്റൈന്‍ സെന്റ് പീറ്റേഴ്സ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഒന്നാം സ്ഥാനവും ബഹ്റൈന്‍ മലയാളി സി. എസ്സ്. ഐ. പാരീഷ്, ബഹ്റൈന്‍ സി. എസ്സ്. ഐ. സൗത്ത് കേരളാ ഡയോസിസ് എന്നീ ദേവാലയങ്ങള്‍ രണ്ടാം സ്ഥാനവും ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.സി.ഇ.സി. ജനറല്‍ സെക്രട്ടറി ജെയിംസ് ബേബി നന്ദി രേഖപ്പെടുത്തി.

article-image

asdsdsfsdf

You might also like

Most Viewed