ബഹ്റൈനിലെ പ്രമുഖ വ്യാപാരിയായ കോഴിക്കോട് ഓർക്കാട്ടേരി നടുവിലടുത്ത് ഹംസ നിര്യാതനായി
ബഹ്റൈനിലെ പ്രമുഖ വ്യാപാരിയായ കോഴിക്കോട് ഓർക്കാട്ടേരി നടുവിലടുത്ത് ഹംസ നിര്യാതനായി. 64 വയസായിരുന്നു പ്രായം. മറാസീൽ ട്രേഡിങ് മാനേജിങ് ഡയറക്ടർമാരിലൊരാളായിരുന്ന പരേതൻ 40 വർഷമായി ബഹ്റൈൻ പ്രവാസിയാണ്.
ഭാര്യ: സുബൈദ. മക്കൾ: സദീദ, സാജിത, ഷുഹൈബ്. ഭാര്യയും മകനും ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്.
dfgdg