അനധികൃത മത്സ്യബന്ധനം; ഇന്ത്യക്കാർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ


ബഹ്‌റൈൻ കടലിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതിന് നാല് ഇന്ത്യൻ പൗരന്മാരെയും രണ്ട് സ്വദേശികളെയും അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ ഓഫിസ് അറിയിച്ചു.‘കോഫ’ എന്നറിയപ്പെടുന്ന നിരോധിത ബോട്ടം ട്രോളിങ് വലകൾ ഉപയോഗിച്ചാണ് പ്രതികൾ ചെമ്മീൻ പിടിച്ചത്. ഏകദേശം 40 കിലോ ചെമ്മീൻ ഇവരിൽനിന്ന് കണ്ടെടുത്തു. ബോട്ട് തെളിവിനായി അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്.

ലൈഫ് ജാക്കറ്റുകൾ, പ്രഥമശുശ്രൂഷ കിറ്റ്, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഇവരുടെ ബോട്ടിലുണ്ടായിരുന്നില്ല.

 

article-image

ssdfsdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed