ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റ് 2024ന് ആവേശകരമായ തുടക്കം


ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റ് 2024ന് ആവേശകരമായ തുടക്കം. ഒക്ടോബർ നാലു വരെ നിരവധി പരിപാടികളാണ് ഇവിടെ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനച്ചടങ്ങിനുശേഷം ഓണപ്പുടവ മത്സരവും സിനിമാറ്റിക് ഡാൻസും അരങ്ങേറി. ഇന്നലെ വൈകീട്ട് നടന്ന വടംവലി മത്സരവും ശ്രദ്ധേയമായി. സ്ത്രീകളുടേതും, പുരുഷൻമാരുടേതുമായി ഒമ്പത് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. പുരുഷൻമാരുടെ വിഭാഗത്തിൽ സെവൻസ് ബഹ്റൈൻ ഒന്നാം സ്ഥാനവും, അരിക്കൊമ്പൻസ് രണ്ടാം സ്ഥാനവും, ആര്യൻസ് ബഹ്റൈൻ പൊന്നാനി മൂന്നാം സ്ഥാനവും നേടിയപ്പോൾ സ്ത്രീകളുടെ വിഭാഗത്തിൽ സെവൻസ് സ്റ്റാർ ഒന്നാം സ്ഥാനവും, പ്രതിഭ രണ്ടാം സ്ഥാനവും നേടി.

ഒക്ടോബർ മൂന്നിന് ഓണ ചന്തയും, പ്രസീത ചാലകുടി നയിക്കുന്ന നാടൻപാട്ടും ഇവിടെ അരങ്ങേറും. ഒക്ടോബർ 4ന് രാവിലെ പത്ത് മണി മുതൽ പൂക്കള മത്സരം ആരംഭിക്കും.ഓണചന്ത, ഘോഷയാത്ര, ആരവം ബഹ്റൈന്റെ ഫ്യൂഷൻ ബാൻഡ് എന്നിവയും നടക്കും. ഒക്ടോബർ 11ന് 2500 ഓളം പേർക്കാണ് ഇന്ത്യൻ ക്ലബ്ബിൽ സദ്യയൊരുക്കുന്നത്.

article-image

setsts

You might also like

Most Viewed