എസ് എൻ സി എസ് ഉപവിഭാഗമായ വെൽനെസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ വെൽനസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്നു. അൽഹിലാൽ ഹോസ്പിറ്റൽ ഡെർമറ്റോളജി വിഭാഗം ഡോ. സിതാര ശ്രീധരൻ മുഖ്യാതിഥിയായി പങ്കെടുത്തു. വെൽനസ് ഫോറം ജനറൽ കൺവീനർ ശ്രീലാൽ ശശി സ്വാഗതം രേഖപ്പെടുത്തി. ശരീരികം , മാനസികം , സാമൂഹികം , ആത്മീയം എന്നീ നാലു വിഭാഗങ്ങളയാണ് വെൽഫെയർ ഫോറം തരം തിരിച്ചിട്ടുള്ളത് .
ഡോ. രമ്യ അരുൺ, ഡോ. ആദിത്യ, ഷാജ സജീവൻ, ലതീഷ്, അജിത പ്രകാശ്, ആതിര അങ്കിത്, സജിത്ത്, സന്ധ്യ ബിലോജ്, നിമ്മി ജയമോഹൻ എന്നിവരാണ് നാലുവിഭാഗങ്ങളിലേക്കായി തിരഞ്ഞെടുക്കപ്പെട്ട കൺവിനർമാർ. എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം. എസ്, വെൽനസ് ഫോറം മുഖ്യ ഉപദേശകൻ സുരേഷ് കരുണാകരൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. നിമ്മി ജയമോഹൻ അവതാരകയായ ചടങ്ങിൽ വെൽനസ് ഫോറം സെക്രട്ടറി ഓമനക്കുട്ടൻ നന്ദി രേഖപ്പെടുത്തി.
േോ്േോ്ി