ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം തരംഗ് 2024ന്റ് സ്റ്റേജ് പരിപാടികൾക്ക് തുടക്കമായി
ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗ് 2024ന്റ് സ്റ്റേജ് പരിപാടികൾക്ക് തുടക്കമായി. ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ , സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, പ്രധാന അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിൽ ഒന്നാണ്. സ്റ്റേജ് പരിപാടികൾ രാവും പകലുമായി ഒക്ടോബർ 1 വരെ നീണ്ടുനിൽക്കും, പിന്നീടു നടക്കുന്ന ഒരു ഗ്രാൻഡ് ഫിനാലെയിൽ കലാരത്ന, കലാശ്രീ അവാർഡുകളും ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡുകളും സമ്മാനിക്കും.
adsfdafs