ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു
ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ പ്രവാസി ഇന്ത്യക്കാരുടെ പരാതി പരിഹാര വേദിയായ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു. സീഫിലെ ഇന്ത്യൻ എംബസി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിനൊപ്പം എംബസി ഉദ്യോഗസ്ഥരും, നിയമവിദഗ്ധരും പങ്കെടുത്തു. അമ്പതോളം ഇന്ത്യക്കാരാണ് പരാതികളുമായി ഇവിടെ എത്തിയത്.
എംബസിയുടെ പേരിൽ വരുന്ന വ്യാജ ഫോൺകാളുകളെ കുറിച്ച് ഇന്ത്യൻ പൗരമാർ ബോധവാൻമാരായിരിക്കണമെന്ന് സ്ഥാനപതി ഓർമ്മിപ്പിച്ചു. തടവിൽ കഴിയുന്നവരിൽ പൊതുമാപ്പ് നൽകി വിട്ടയച്ചവരിൽ 16 ഇന്ത്യക്കാരെ ഉൾപ്പെടുത്തിയതിന് സ്ഥാനപതി ബഹ്റൈൻ ഭരണാധികാരികൾക്കുള്ള നന്ദി
ഓപ്പൺഹൗസിൽ രേഖപ്പെടുത്തി.
sdfsf