പകലും രാത്രിയും അനധികൃതമായി പ്രവർത്തിക്കുന്ന കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് മുഹറഖ് ഗവർണറേറ്റ്


മുഹറഖ് ഗവർണറേറ്റിലെ 55 കടകൾ പകലും രാത്രിയും അനധികൃതമായി പ്രവർത്തിക്കുന്നതായി മുഹറഖ് ഗവർണറേറ്റ് അധികൃതർ. പൊലീസ് ഡയറക്ടറേറ്റ്, വ്യവസായ വാണിജ്യ മന്ത്രാലയം, മുഹറഖ് മുനിസിപ്പാലിറ്റി, മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവയുടെ പ്രതിനിധികളടക്കം പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 26 കടകൾക്ക് മാത്രമാണ് മുഴുവൻ സമയവും പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകിയിരിക്കുന്നത്.

ഇത് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ റസ്റ്റാറന്റുകൾ, കോൾഡ് സ്റ്റോറുകൾ, കഫേകൾ, അലക്കുകടകൾ, ഇലക്ട്രോണിക് ഷിഷ ഷോപ് എന്നിവ ഉൾപ്പെടുന്നു. യോഗത്തിൽ, ലൈസൻസിങ് സംവിധാനങ്ങളെക്കുറിച്ചും നിയമനടപടികൾ സ്വീകരിക്കുന്നതിനും ചർച്ച നടന്നു. നിയമലംഘകർക്കെതിരെ രാജ്യത്തുടനീളം ബാധകമാക്കാവുന്ന ഒരു ഏകീകൃത നിയമ നിർമാണം ആവശ്യമാണെന്ന് കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ യോഗത്തിൽ പറഞ്ഞു.

article-image

േ്ിേ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed