പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിക്കുന്നു
ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ സെപ്റ്റംബർ 27ന് വെള്ളിയാഴ്ച്ച, സനദ് ബാബാ സിറ്റി ഹാളിൽ വെച്ച് ഓണാരവം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു.
വിഭവ സമൃദ്ധമായ ഓണ സദ്യയോടൊപ്പം സജീഷ് പന്തളം ഒരുക്കുന്ന പൂക്കളം, സഹൃദയാ കലാസംഘം അവതരിപ്പിക്കുന്ന നാടൻ പാട്ട്, പാപ്പാ ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, സാംസ ലേഡീസ് വിങ്ങ് അവതരിപ്പിക്കുന്ന തിരുവാതിര, ടീം കിലുക്കം അവതരിപ്പിക്കുന്ന മിമിക്സ് പരേഡ്, അസോസിയേഷൻ ഏരിയ കമ്മിറ്റികൾ പങ്കെടുക്കുന്ന വടംവലി, അസോസിയേഷൻ അംഗങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര, മറ്റു വിവിധ നൃത്തം ഇനങ്ങൾ തുടങ്ങിയ കാലാപരിപാടികളും ഓണക്കളികളും കുട്ടികളുടെ വിവിധ മത്സരഇനങ്ങളുമാണ് ഓണാരവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ോേ്ോേ്