ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി കോവളം എം.എൽ.എ എം. വിൻസെന്റിന് സ്വീകരണം നൽകി


ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി ബഹ്‌റൈൻ സന്ദർശനത്തിന് എത്തിയ കോവളം എം.എൽ.എ എം. വിൻസെന്റിന് സ്വീകരണം നൽകി. സെഗയയിലെ കെ.സി.എ ഹാളിൽ നടന്ന ചടങ്ങ് ഡോ. എസ്.എസ്. ലാൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സന്തോഷ് നായർ അധ്യക്ഷത വഹിച്ചു.

ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി ഷാജി പൊഴിയൂർ സ്വാഗതവും ട്രഷറർ യൂജിൻ നന്ദിയും പറഞ്ഞു.   ഗ്ലോബൽ, ദേശീയ കമ്മിറ്റി  ഭാരവാഹികളായ രാജു കല്ലുംപുറം, ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ബിനു കുന്നന്താനം, ജവാദ് വക്കം, ലത്തീഫ് ആയഞ്ചേരി തുടങ്ങിയവർ ആശംസകൾ നേർന്നു. 

article-image

sdfs

You might also like

Most Viewed