ബഹ്‌റൈൻ കേരളീയ സമാജം കേരളോത്സവത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു
ബഹ്‌റൈൻ കേരളീയ സമാജം കല -സാംസ്‌കാരിക -സാഹിത്യ മത്സരമായ കേരളോത്സവത്തിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് കല്ലായി സ്വദേശിയും 30 വർഷത്തോളമായി ബഹ്‌റൈനിൽ ആർട്ട് ആൻഡ് ഗ്രാഫിക് ഡിസൈനിങ് രംഗത്ത് ജോലിചെയ്യുന്ന വ്യക്തിയുമായ കെ.പി. സമീർ ഡിസൈൻ ചെയ്ത ലോഗോയാണ് ഇതിനായി തെരഞ്ഞെടുത്തത്. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ലോഗോ അനാവരണം ചെയ്തു.
ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കേരളോത്സവം 2024 ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ രാജ്യങ്ങളിലുള്ള മലയാളികളിൽനിന്ന് 51 എൻട്രികളാണ് ഇതിനായി ലഭിച്ചത്. ലോഗോ ഡിസൈൻ ചെയ്തതിന് സമ്മാനത്തുകയായ 150 അമേരിക്കൻ ഡോളർ കേരളോത്സവ വേദിയിൽ നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഒരുമാസത്തോളം നീളുന്ന കേരളോത്സവ പരിപാടികൾ നവംബറിൽ ആരംഭിക്കാനാണ് പദ്ധതി.
afssfd