ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പ്
ബഹ്റൈൻ ഇന്ത്യൻ എംബസിയുടെ പേരിൽ നടക്കുന്ന വ്യാജ ഫോൺ കാളുകൾക്കെതിരെ ജാഗ്രത മുന്നറിയിപ്പ്. എംബസിയിൽനിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് വ്യക്തിവിവരങ്ങളും പണവും ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എംബസിയുടെ 24×7 ഹെൽപ് ലൈൻ നമ്പറായ 39418071ൽ നിന്നാണ് പലർക്കും കാളുകൾ വന്നതെന്നും അറിയിച്ച എംബസി അധികൃതർ ഈ നമ്പറിൽനിന്ന് എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ പൗരന്മാരെയോ മറ്റു രാജ്യക്കാരെയോ വിളിക്കില്ലെന്ന് വ്യക്തമാക്കി.
ഈ ഹെൽപ് ലൈൻ നമ്പർ ഇന്ത്യൻ പൗരന്മാരുടെ പരാതികൾ സ്വീകരിക്കാൻ മാത്രമുള്ളതാണെന്നും, പാസ്പോർട്ട് നമ്പർ, സി.പി.ആർ നമ്പർ, വിസ വിശദാംശങ്ങൾ ഒന്നും ഇങ്ങനെ വിളിക്കുന്നവരുമായി പങ്കിടരുതെന്നും എംബസി നിർദേശിച്ചു.
sdfdsf