ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെ കണ്ടെയ്‌നർ നീക്കത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി


ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തെ കണ്ടെയ്‌നർ നീക്കത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗസ്റ്റിൽ തുറമുഖം 39,409 ടി.ഇ.യു ചരക്കുകൾ കൈകാര്യം ചെയ്തു. ജൂലൈയെ അപേക്ഷിച്ച്  37.2 ശതമാനം വർധനവാണുണ്ടായത്.   ഇത് രാജ്യത്തിന്റെ സമുദ്രവ്യാപാര പ്രവർത്തനങ്ങൾ വർധിക്കുന്നു എന്നതിന്റെ സൂചനയാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം കണ്ടെയ്നർ ട്രാഫിക്കിൽ ഗണ്യമായ വർധന ഉണ്ടായപ്പോൾ, ജനറൽ കാർഗോ നീക്കം കുറഞ്ഞിട്ടുണ്ട്.

58.3 ശതമാനം കുറവാണുണ്ടായത്. ജൂലൈയിലെ 1,13,526 ടണ്ണിൽനിന്ന് ആഗസ്റ്റിൽ 47,296 ടണ്ണായാണ് കുറഞ്ഞത്. സമാനമായി, വാഹന ഗതാഗതവും 45.2 ശതമാനം കുറഞ്ഞു. ജൂലൈയിലെ 4,776 വാഹനങ്ങളിൽനിന്ന് ആഗസ്റ്റിൽ 2,618 വാഹനങ്ങളായി കുറഞ്ഞു.   തുറമുഖത്തെത്തിയ കപ്പലുകളുടെ എണ്ണം 57ൽ നിന്ന് 60 ആയി ഉയർന്നു. ലിക്വിഡ് കാർഗോ നീക്കത്തിൽ 17.1 ശതമാനം വർധനവുണ്ടായപ്പോൾ സോളിഡ് കാർഗോ 25.9 ശതമാനം കുറഞ്ഞു. 

article-image

sadfasd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed