ഇന്ത്യൻ സ്‌കൂളിനെ തകർക്കാനുള്ള നിക്ഷിത താല്പര്യക്കാരുടെ ശ്രമം രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് സ്‌കൂൾ ചെയർമാൻ
സാധാരണമായി സ്കൂളിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത് സ്‌കൂൾ അഭ്യൂദയകാംഷികളുടെ സഹായത്തോടെ നടത്തുന്ന സ്കൂൾ ഫെയറിലൂടെ ലഭിക്കുന്ന വരുമാനത്തിലൂടെയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിരവധി വിദ്യാർത്ഥികളും ചില മാരകമായ അസുഖങ്ങൾ നേരിടുന്ന അധ്യാപകർ അടക്കമുള്ള സ്കൂൾ ജീവനക്കാരും അതിന്റെ ഗുണഭോക്താക്കളാണ്. എന്നാൽ അശരണരെ സഹായിക്കുന്നത് ഇഷ്ടപ്പെടാത്ത പ്രതിപക്ഷ ഗ്രൂപ്പുകൾ വിവിധ മന്ത്രാലയങ്ങൾക്ക് നൽകിയ തീർത്തും നിരുത്തരവാദപരമായ പരാതിയുടെ ഫലമായി കഴിഞ്ഞ രണ്ടു വർഷമായി സ്‌കൂൾ ഫെയർ നടത്താൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായത്. അതുപോലെ ഇവരുടെ പരാതി കാരണം സ്കൂൾ ഓഡിറ്റോറിയവും മറ്റും വിവിധ ആവശ്യങ്ങൾക്ക് വാടകക്ക് നൽകാൻ കഴിയാതെ വന്നതിനാൽ ആ വരുമാനവും മുടങ്ങി. ബഹ്‌റൈനിലെ പല ചെറിയ സംഘടനകൾക്കും കുറഞ്ഞ ചിലവിൽ സ്കൂളിൽ അവരുടെ പരിപാടികൾ നടത്താനുള്ള സാഹചര്യം അതോടെ ഇല്ലാതായി.
നിരന്തരം മന്ത്രാലയത്തിന് പരാതികൾ നൽകുന്നതിനും സ്‌കൂളിനെതിരെ കേസ് കൊടുക്കുന്നതിനും നേതൃത്വം നൽകിയവരിൽ ഒരാൾ ഇപ്പോൾ ഭരണ സമിതിയിൽ ഉണ്ട് . മാത്രമല്ല ഇപ്പോഴും അത്തരം നിലപാടുകൾ അവർ തുടരുകയാണെന്നതിന്റെ ഉദാഹരണമാണ് സോഷ്യൽ മീഡിയയിലൂടെ അവർ നടത്തുന്ന വ്യാജ പ്രചാരണവും മന്ത്രാലയത്തിൽ ഇപ്പോൾ നൽകിയ പരാതിയും. ഇത്തരത്തിൽ സ്‌കൂളിനെ പൊതുസമൂഹത്തിൽ നിരന്തരം ദ്രോഹിച്ച ശേഷം പുറത്ത് മുതലകണ്ണീർ ഒഴുകുന്നവരുടെ തനിനിറം തിരിച്ചറിയണമെന്നാണ് സ്‌കൂളിനെ സ്നേഹിക്കുന്നവരോട് അഭ്യർത്ഥിക്കാനുള്ളത്.
മറ്റൊരു ആരോപണം സ്‌കൂൾ ഫീസ് കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ അയച്ചതെന്നാണ്. എന്നാൽ ഫീസ് വർധന നിലവിൽ ഭരണ സമിതിയുടെ അജണ്ടയിൽ ഇല്ലെന്നും അങ്ങിനെ ഫീസ് വർധിപ്പിക്കണമെങ്കിൽ രക്ഷിതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി അവരുടെ സമ്മതത്തോടെ മാത്രമേ അത് നടപ്പാക്കുകയുള്ളൂവെന്നും അഡ്വ. ബിനു മണ്ണിൽ വറുഗീസ് അറിയിച്ചു. ഫീ കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടു സർക്കുലർ അയച്ചതിനെ തുടർന്ന് ഇതുവരെ 229,580 ദിനാർ കുടിശ്ശിക പിരിഞ്ഞുകിട്ടിഎന്നത് ആശ്വാസകരമായ കാര്യമാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ സ്‌കൂളിനെ പിന്തുണയേകിയ എല്ലാ രക്ഷിതാക്കൾക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.
aa