പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരിയുടെ ഓണാഘോഷം ഒക്ടോബർ നാലിന്
സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി ഒക്ടോബർ നാലിന് പൊന്നോണം 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘടനയുടെ പ്രസിഡന്‍റ് ഡന്നി മഞ്ഞളി, സെക്രട്ടറി ഡോളി ജോർജ് എന്നിവർ അറിയിച്ചു.
ബി.എം.സി ഹാളിൽ നടക്കുന്ന പരിപാടിയുടെ നടത്തിപ്പിനുവേണ്ടി മുതിർന്ന അംഗം പോളി പറമ്പിയുടെ നേതൃത്വത്തിൽ ഷിബു ജനറൽ കൺവീനറായി വിപുലമായ ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് വൈസ് പ്രസിഡന്‍റ് റൈസൺ വർഗീസ്, കോർ ഗ്രൂപ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.
sdafsdf