കുട്ടികളെ സ്കൂളിൽ വിടുന്ന രക്ഷിതാക്കൾ അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ്
കുട്ടികളെ സ്കൂളിൽ വിടുന്ന രക്ഷിതാക്കൾ അശ്രദ്ധമായി വാഹനമോടിക്കുന്നത് സംബന്ധിച്ച നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ വ്യക്തമാക്കി.
അശ്രദ്ധമായി വാഹനമോടിക്കുകയും ഫോൺ ഉപയോഗിക്കുകയും അപകട സ്ഥലങ്ങളിൽ അശ്രദ്ധമായി പാർക്ക് ചെയ്യുകയും റോഡിന് നടുവിൽ വാഹനം നിർത്തി വിദ്യാർഥികളെ ഇറക്കിവിടുകയും ചെയ്യുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുക, അമിതവേഗത്തിൽ വാഹനമോടിക്കുക, കുട്ടികളെ സീറ്റ് ബെൽറ്റ് ധരിപ്പിക്കാതെ വാഹനമോടിക്കുക, 10 വയസ്സിന് താഴെയുള്ളവരെ മുൻവശത്തെ സീറ്റിൽ ഇരുത്തുക തുടങ്ങിയ നിരവധി നിയമലംഘനങ്ങളാണ് രക്ഷിതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതിനെതിരെയുള്ള നടപടികൾ ഊർജിതപ്പെടുത്തുമെന്നും അധികാരികൾ ഓർമിപ്പിച്ചു.
sdfsf