സൗദി ദേശീയ ദിനാഘോഷം; പച്ചയാൽ അലംകൃതമായി ബഹ്റൈൻ


ബഹ്‌റൈനും സൗദി അറേബ്യയും തമ്മിലുള്ള ദൃഢ ബന്ധത്തിന്റെ പ്രതീകമെന്ന നിലയിൽ സൗദി  94ആം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈനിലുടനീളം കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും പച്ച നിറത്തിൽ അലങ്കരിച്ചു. ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങൾ പച്ച നിറത്തിൽ പ്രകാശിപ്പിച്ചു. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി ‘ഡിലൈറ്റഡ് ടു സീയു’ കാമ്പെയിൻ ആരംഭിച്ചിരുന്നു. 

സൗദി പൗരന്മാരെ സ്വാഗതം ചെയ്യുന്നതിനായി വൈവിധ്യമാർന്ന വിനോദസഞ്ചാര, വിനോദ, സാംസ്കാരിക പരിപാടികളാണ് കാമ്പയിനിൽ ഒരുക്കിയത്. ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ട്, കിങ് ഫഹദ് കോസ്‌വേ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ ആകർഷകമായ പോസ്റ്ററുകളും ഡിസൈനുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.

article-image

asadsd

You might also like

Most Viewed