അർഷാദ് അഹ്മദിനെ ആദരിച്ചു


മനാമ: കേരള ഫുട്ബോൾ അസ്സോസിയേഷൻ ബഹ്റൈൻ 2024 - 26 വർഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അർഷാദ് അഹ്‌മദിനെ ഐ.വൈ.സി.സി ബഹ്‌റൈൻ - മനാമ ഏരിയ കമ്മിറ്റി ആദരിച്ചു.

മനാമയിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ചാരിറ്റി വിംഗ് കൺവീനർ സലീം അബൂത്വാലിബ്‌, ഐ.വൈ.സി.സി മനാമ ഏരിയ പ്രസിഡന്റ്‌ റാസിബ് വേളം, ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി, ഏരിയ ട്രഷറർ എം.ടി ഹാരിസ് മാവൂർ, മനാമ ഏരിയ ഭാരവാഹികളായ മുർഷിദ്, ശരീഫ്, ബാബു, കിരൺ എന്നിവർ പങ്കെടുത്തു.

article-image

sdfsdf

You might also like

Most Viewed