കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശി സജീർ തങ്കയത്തിൽ ബഹ്റൈനിൽ നിര്യാതനായി
കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ സജീർ തങ്കയത്തിൽ ബഹ്റൈനിൽ നിര്യാതനായി. അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്നു. ഇന്ന് രാവിലെ മനാമ പാക്കിസ്ഥാൻ പള്ളിക്ക് സമീപം സുരിയാനി ഹോട്ടൽ റോഡിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
അടുത്തമാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി മയ്യത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.
േ്ിു്േു