വീട്ടമ്മക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ 28കാരനായ യുവാവ് അറസ്റ്റിൽ


കുടുംബ വഴക്കിനെത്തുടർന്ന് വീട്ടമ്മക്കുനേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ 28കാരനായ യുവാവ് അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ത്രീ  മനാമയിലെ ഷോപ്പിങ് സെന്ററിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് സംഭവമുണ്ടായത്.

സംഭവസമയത്ത്, ഒമ്പതും 11ഉം വയസ്സുള്ള രണ്ട് പെൺമക്കളും അവർക്കൊപ്പമുണ്ടായിരുന്നു. കാർപാർക്കിൽവെച്ച് മുഖംമൂടി ധരിച്ച ഒരാൾ ആസിഡ് എറിയുകയായിരുന്നു.ഗുരുതര പൊള്ളലേറ്റ സ്ത്രീയെ ഉടൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിനുശേഷം പ്രതി ഓടിരക്ഷപ്പെട്ടു.

article-image

ിേിേ

You might also like

Most Viewed