വീട്ടുജോലിക്കൈന്ന വ്യാജേന പെൺകുട്ടിയെ അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ മൂന്ന് ഏഷ്യക്കാർ പിടിയിൽ


വീട്ടുജോലിക്കൈന്ന വ്യാജേന ബഹ്‌റൈനിലെത്തിച്ച ശേഷം പെൺകുട്ടിയെ അനാശാസ്യത്തിന് നിർബന്ധിച്ച കേസിൽ മൂന്ന് പേർ പിടിയിലായി. ഏഷ്യക്കാരാണ് പിടിയിലായ പ്രതികൾ. ഇവരെ ഇന്ന് ഹൈ ക്രിമിനൽ കോടതിയിൽ ഹാജരാകും.

യുവതിയെ ബലപ്രയോഗത്തിലൂടെ അനാശാസ്യ നടപടികൾക്ക് വിധേയയാക്കുകയായിരുന്നു. തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.പരാതി ലഭിച്ചയുടൻ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. മനുഷ്യക്കടത്ത് തടയുന്നതിനുള്ള ദേശീയ സമിതി നടത്തുന്ന അഭയകേന്ദ്രത്തിലേയ്ക്ക് യുവതിയെ മാറ്റി പാർപ്പിച്ചു.

article-image

swerfsfe

You might also like

Most Viewed