ബഹ്‌റൈനിൽ നടന്ന ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ്പ് സമാപിച്ചു


ബഹ്‌റൈൻ ഹാർബറിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഹൈ ഡൈവിങ് വേൾഡ് ചാമ്പ്യൻഷിപ്പ് സമാപിച്ചു.  പുരുഷ വിഭാഗത്തിൽ റുമാനിയൻ താരം കോൺസ്റ്റാന്റിൻ  പോപോവിച്ചും വനിത വിഭാഗത്തിൽ കനേഡിയൻ താരം മോളി കാൾസണും സ്വർണം നേടി. പുരുഷന്മാർക്ക് 27 മീറ്റർ ഉയരത്തിൽനിന്നും സ്ത്രീകൾക്ക് 20 മീറ്റർ ഉയരത്തിൽ നിന്നുമായിരുന്നു  ഡൈവിങ് മത്സരം നടത്തിയത്. രണ്ടുതവണ ലോക വെള്ളി മെഡൽ ജേതാവായിരുന്നു 25 കാരിയായ മോളി കാൾസൺ. മുൻ ലോക ചാമ്പ്യൻ കൂടിയാണ് 25 കാരനായ കോൺസ്റ്റാന്റിൻ പോപോവിച്ച്. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ്  ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ മെഡലുകൾ വിതരണം ചെയ്തു. 

സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ചാമ്പ്യൻഷിപ് നടന്നത്. 2025ൽ സിംഗപ്പൂരിൽ നടക്കുന്ന ലോക അക്വാറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള പ്രധാന യോഗ്യതാ മത്സരമാണ് ചാമ്പ്യൻഷിപ്.

article-image

ോ്േോേ്

You might also like

Most Viewed