ബഹ്റൈനിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്


ബഹ്റൈനിലെത്തിയ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്. ജൂലൈയിലെ കണക്കനുസരിച്ച്  3.3 ദശലക്ഷത്തിലധികം ആളുകളാണ് വിവിധ എൻട്രി പോയന്റുകളിലൂടെ കടന്നുപോയത്. ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട്, കിങ് ഫഹദ് കോസ്‌വേ,  തുറമുഖങ്ങൾ എന്നിവ വഴി രാജ്യത്തേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുന്ന യാത്രക്കാരുടെ കണക്കാണിത്. ബഹ്‌റൈനെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയാണ് ഏറ്റവും തിരക്കേറിയ പ്രവേശന കേന്ദ്രം. ജൂലൈയിൽ 14,07,970 യാത്രക്കാർ കോസ്‌വേ വഴി ബഹ്‌റൈനിലേക്ക് പ്രവേശിച്ചു.

14,27,189 യാത്രക്കാർ കോസ്‌വേയിലൂടെ സൗദിയിലേക്ക് പോകുകയും ചെയ്തു.  എയർപോർട്ട്  വഴി  2,23,784 യാത്രക്കാർ ബഹ്‌റൈനിലെത്തി.  2,47,564 യാത്രക്കാർ ഇവിടെനിന്ന് വിമാനമാർഗം പോകുകയും ചെയ്തു.  തുറമുഖം വഴി 1856 യാത്രക്കാർ പോയപ്പോൾ 1892 യാത്രക്കാർ ബഹ്‌റൈനിലേക്കെത്തി. ബിസിനസ്, വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈൻ മാറുന്നു എന്നതിന്റെ സൂചനകളാണ് ഈ കണക്കുകൾ.

article-image

hfhj

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed