ബി എഫ് സി - കെ സി എ ഓണം പോന്നോണം 2024


ബിഎഫ് സി - കെ സി എ ഓണം പോന്നോണം 2024 ഓണാഘോഷ പരിപാടികളുടെ ഭാഗമായി കെസിഎ അങ്കണത്തിൽ വെച്ച് ഓണസദ്യ ഒരുക്കി. ഓണാഘോഷ കമ്മിറ്റി ചെയർമാൻ നിത്യൻ തോമസ്, വൈസ് ചെയർമാൻ ഫിലിപ്പ് ജോൺ, ഓണസദ്യ കൺവീനർ റോയ് ജോസഫ് എന്നിവരടങ്ങുന്ന ഓണാഘോഷ കമ്മിറ്റി ഓണസദ്യയ്ക്ക് നേതൃത്വം നൽകി. ബഹറിനിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും, മാധ്യമപ്രതിനിധികളും, കെസിഎ അംഗങ്ങളുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ആയിരത്തോളം പേർ ഓണസദ്യയിൽ പങ്കെടുത്തു. കോവളം എംഎൽ എം വിൻസന്റ് പ്രത്യേക അതിഥിയായി പങ്കെടുത്തു. അമാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ്

മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ മുഖ്യാതിഥി ആയിരുന്നു. അപ്പോസ്ഥലിക് വികാർ ഓഫ് നോർത്തേൺ അറേബ്യ യുടെ സെക്രട്ടറി ഫാദർ ലിജോ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു. പ്രത്യേക അതിഥി എം വിൻസന്റ് എംഎൽഎയും മുഖ്യാതിഥി പമ്പാവാസൻ നായരും ആശംസകൾ നേർന്നു സംസാരിച്ചു.

article-image

്ംനംമന

article-image

േ്്േി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed