സാംസയുടെ പത്താമതു ഓണാഘോഷം ശ്രാവണപ്പുലരി


സാംസയുടെ പത്താമതു ഓണാഘോഷം ശ്രാവണപ്പുലരി 2024 സപ്റ്റംബർ വെള്ളിയാഴ്ച ബാംഗ് സാൻ തായി ആസിറ്റോറിയത്തിൽ വിപുലമായ രീതിയിൽ ആഘോഷിച്ചു. ആയിരത്തോളം ആൾക്കാർ പങ്കെടുത്ത പരിപാടി ഇ ൻ ഫർമേഷൻ ആന്റ് ഫോളോഅപ്പ് ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ശ്രീ. യൂസഫ് ലാറി ഉൽഘാടനം ചെയ്തു. അഡ്വൈസർ ആന്റ് മുൻ I.C.R.F ചെയർമാനുമായ ഡോ. ബാബു രാമചന്ദ്രനും ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനും BDF കാർഡിയോളജി വിഭാഗം ഡോക്ടറുമായ Dr മുഹമ്മദ് ഫൈസൽ എന്നിവർ ഗസ്റ്റ് ഓഫ് ഓണറുമായ ചടങ്ങിൽ സെക്രട്ടറി അനിൽകുമാർ എ.വി ഏവരേയും സഹർഷം സ്വാഗതo ചെയ്തു. പ്രസിഡന്റ് ബാബു രാജ് മാഹി അദ്ധ്യക്ഷ പ്രസംഗം നടത്തി. അഡ്വൈസറി ബോർഡ് അംഗം ശ്രീ മുരളി കൃഷ്ണൻ , സാമൂഹ്യ പ്രവർത്തകൻ ശ്രീ സയിദ് എന്നിവർ ആശംസകൾ നേർന്നു. വിവിധ സംസ്കാരങ്ങൾ തുടരുന്ന ജനങ്ങളെ ഒന്നിപ്പിക്കാൻ ഇത്തരം ആഘോഷങ്ങൾ കാലത്തിന്റെ അനിവാര്യതയാണെന്നും സാംസ എന്ന സംഘടന അതു ഭംഗിയായി നിറവേറ്റുന്നു എന്നതിൽ വളരെ സന്തോഷമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ യൂസഫ് പറഞ്ഞു.

തുടർന്ന് ഗസ്റ്റ് ഓഫ് ഹോണോർസ് ഡോക്ടർ ബാബുരാമചന്ദ്രൻ, ഡോക്ടർ മുഹമ്മദ്‌ ഫൈസൽ എന്നിവർ ആശംസ പ്രസംഗം നടത്തി. ശേഷം ഈ കഴിഞ്ഞ 10th & 12th board പരീക്ഷകളിൽ കൂടുതൽ മാർക്ക്‌ വാങ്ങി വിജയിച്ച സാംസാ കുട്ടികൾക്ക് പ്രേമ മെ മ്മോറിയൽ അവാർഡും ലക്ഷിക്കുട്ടിയമ്മ ക്യാഷ് അവാർഡും യൊക്കോഗാവ മിഡിൽ ഈസ്റ്റ്‌ & ആഫ്രിക്ക പ്രസിഡന്റ്‌ & CEO നരിനാവോ സാറ്റോ നൽകുകയുണ്ടായി. ശേഷം ട്രെഷറർ റിയാസ് കല്ലമ്പലം നന്ദി രേഖപ്പെടുത്തി.
പരിപാടികൾക്ക് വലിയ ജനപങ്കാളിത്ത മുണ്ടായിരുന്നു. തുടർന്ന് സാംസ കുടുംബാംഗങൾ അവതരിപ്പിച്ച വിവിധ തരം കലാപരിപാടികളുo അരങ്ങേറി. വിഭവ സമൃതമായ ഓണ സദ്യയും ഉണ്ടായിരുന്നു .ചടങ്ങിന് മനീഷ് പൊന്നോത്ത്, സതീഷ് പൂമനയ്ക്കൽ, നിർമ്മല ജേക്കബ്, , വൽസരാജ് കുയിമ്പിൽ, ബൈജു സ്വാമിനാഥൻ, മനോജ് അനുജൻ, സോവിൻ, ജോയി കല്ലമ്പലം, സുധി, സുനിൽ, സുനി, ബിജു മട്ടന്നൂർ, മോഹനൻ, അമ്പിളി, അപർണ സതീഷ് ,അജിമോൾ, സിത്താര, ഇൻഷ റിയാസ്, രശ്മി അമൽ, രഘുദാസ്. ശ്രീജേഷ്,ധന്യ സാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശ്രാവണപുലരി - 24 വിജയമാക്കിത്തീർക്കാൻ പ്രയത്നിച്ചവർക്കും പങ്കെടുത്ത എല്ലാപേർക്കും പ്രോഗ്രാം കൺവീനർ ജേക്കബ് കൊച്ചുമ്മൻ നന്ദി അറിയിച്ചു.

article-image

ിപരിര

article-image

പരിുരുപ

article-image

േ്േ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed