ബി.കെ.എൻ.ബി.എഫ് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി ടൂർണമെന്റ് എം വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരത്തിന്റെ ഉത്ഘാടനം കേരള നിയമസഭാ സമാജികൻ എം വിൻസന്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അൽ അഹലി ക്ലബ് മൈതാനിയിൽ നടന്ന ഉത്ഘാടന സമ്മേളനത്തിൽ OICC ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുമ്പുറം, OICC ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, OICC മുൻ ദേശീയ പ്രസിഡന്റ് ബിനു കുന്ദന്താനം, OICC വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ ടൂൺമെന്റിന് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

ആദ്യ മത്സരത്തിൽ അരീപ്പറമ്പ് ടീം 50+ കോട്ടയം ടീമിനെ പരാജയപ്പെടുത്തി. ടൂർണമെന്റ് ജനറൽ കൺവീനർ ബിജു കൂരോപ്പട സ്വാഗതവും, ട്രഷറർ റിന്റോമോൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. 27ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2:30 തിന് നടക്കുന്ന മത്സരത്തിൽ ആലാമ്പള്ളി ടീം കണ്ണഞ്ചിറ ടീമിനെ നേരിടും.

article-image

ോേ്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed