കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2024: പായസമത്സരം സംഘടിപ്പിച്ചു


കൊല്ലം പ്രവാസി അസോസിയേഷൻ  പൊന്നോണം 2024 ഓണാഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ . പി.എ ആസ്ഥാനത്തു വച്ച്  സംഘടിപ്പിച്ച പായസമത്സരത്തിൽ മെറീന വിനീത് (ഒന്നാം സ്ഥാനം),  ജയലക്ഷ്‍മി ജയകമാർ (രണ്ടാം സ്ഥാനം)  , ഡോ .  എലിസബത്ത് പ്രിൻസ് (മൂന്നാം സ്ഥാനം)  എന്നിവർ വിജയികളായി. 

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്‌ത പരിപാടി  സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.

article-image

sfdssd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed