2024 ജനുവരി മുതൽ ജൂലൈ വരെ ബഹ്റൈൻ കോസ്റ്റ് ഗാർഡ് 820 കേസുകൾ രജിസ്റ്റർ ചെയ്തു


2024 ജനുവരി മുതൽ ജൂലൈ വരെ ബഹ്റൈൻ കോസ്റ്റ് ഗാർഡ് 820 കേസുകൾ രജിസ്റ്റർ ചെയ്തു. രജിസ്ട്രേഷൻ, ലൈസൻസിങ് നിയമങ്ങൾ, ചെറുമീനുകളും ചെമ്മീനുകളും പിടിക്കൽ, നിരോധിത ഫ്ലോട്ടിങ് മീൻപിടിത്ത വലകൾ ഉപയോഗിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്കാണ് കേസെടുത്തത്.

ഈ കാലയളവിൽ 1,661 കിലോഗ്രാം മത്സ്യവും ചെമ്മീനും പിടിച്ചെടുത്തതായും തീരസംരക്ഷണ സേന  അറിയിച്ചു. അപകടത്തിൽപെട്ട 471 പേരെയും 318 ബോട്ടുകളെയും രക്ഷിക്കാനും കോസ്റ്റ് ഗാർഡിന് കഴിഞ്ഞു. മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും നിയമങ്ങളും പട്രോളിങ് നിർദേശങ്ങളും പാലിക്കാൻ കോസ്റ്റ് ഗാർഡ് അഭ്യർഥിച്ചു.

article-image

ിു്ിു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed