ട്രാഫിക്കുമായി ബന്ധപ്പെട്ട 15 ട്രാഫിക് സേവനങ്ങൾ പൂർണമായി ഡിജിറ്റലൈസ് ചെയ്തു


ഡ്രൈവിങ് ലേണിങ് ലൈസൻസ് എടുക്കലടക്കം ട്രാഫിക്കുമായി ബന്ധപ്പെട്ട 15 ട്രാഫിക് സേവനങ്ങൾ സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്തതായി ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ശൈഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവഹാബ് ആൽ ഖലീഫ അറിയിച്ചു.മോട്ടോർ സൈക്കിൾ, സ്വകാര്യ കാറുകൾ, ട്രക്കുകൾ, പൊതു, സ്വകാര്യ ഗതാഗത വാഹനങ്ങൾ എന്നിവക്ക് ഡ്രൈവിങ് ലേണിങ് ലൈസൻസ് ഇനി ഓൺലൈനായി എടുക്കാം.

മോട്ടോർ സൈക്കിളുകളുടെ ഡ്രൈവിങ് ടെസ്റ്റ് ബുക്ക് ചെയ്യുന്നതും ഓൺലൈൻ ആക്കിയിട്ടുണ്ട്. സ്വകാര്യ, പൊതുഗതാഗത വാഹനങ്ങൾക്കുള്ള ഡ്രൈവിങ് ടെസ്റ്റുകൾക്കുള്ള ഓൺലൈൻ ബുക്കിങ് സംവിധാനവും പരിഷ്‍കരിച്ചിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ദേശീയ പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ.

article-image

cbch

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed