ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കുമായി 11 പുതിയ സേവനങ്ങൾ


ബഹ്‌റൈനിലെ പൗരന്മാർക്കും താമസക്കാർക്കുമായി 11 പുതിയ സേവനങ്ങൾ വികസിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ദേശീയത, പാസ്‌പോർട്ട്, റെസിഡൻറ്സ് അഫയേഴ്സ് അണ്ടർ സെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫ അറിയിച്ചു. 24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ വികസിപ്പിക്കാനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പുതിയ സേവനങ്ങൾ  നടപ്പാക്കുന്നത്.

നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്ത പാസ്പോർട്ടുകൾക്ക് പകരം പാസ്‌പോർട്ട് നൽകൽ, ബഹ്‌റൈനിലെ പാസ്‌പോർട്ട് ഡെലിവറി, അടിയന്തര യാത്രാ രേഖകൾ, വേഗത്തിലുള്ള പാസ്‌പോർട്ട് മാറ്റിസ്ഥാപിക്കൽ, രാജ്യത്തിന് പുറത്തുള്ളവർക്ക് പകരം പാസ്‌പോർട്ട് എന്നിവ പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നു. പെർമിറ്റ് കാലഹരണപ്പെട്ട താമസക്കാർക്ക് ഗ്രേസ് പിരീഡുകൾ നൽകുന്നതിനൊപ്പം റെസിഡൻസി പെർമിറ്റുകൾ നൽകുന്നതും പുതുക്കുന്നതും ഇനി ഓൺലൈനായി നടക്കും.

article-image

xcvcxv

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed