ബഹ്‌റൈൻ നവകേരള വെളിയം ഭാർഗവൻ അനുസ്മരണം നടത്തി


മനാമ: ബഹ്‌റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ചരിത്രത്തിലെ സമുന്നത നേതാവായിരുന്ന വെളിയം ഭാർഗവൻ അനുസ്മരണം ഇന്ത്യൻ ക്ലബിൽ നടത്തി. ഇടതു മുന്നണി സംവിധാനത്തിൽ നിർണായക പങ്ക് വഹിക്കുകയും ദിശാബോധം നൽകുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. പാർലമെന്ററി വ്യാമോഹം തീരെ ഇല്ലാതിരിക്കുകയും വാക്കിലും പ്രവൃത്തിയിലും ഇടതുപക്ഷ മൂല്യങ്ങൾ പിന്തുടരുകയും നിലപാടിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്നു അദ്ദേഹമെന്നും അനുസ്മരണ പ്രസംഗത്തിൽ ബഹ്‌റൈൻ നവകേരള പ്രസിഡന്റ്‌ എൻ.കെ. ജയൻ പറഞ്ഞു.

നവകേരള കോഓഡിനേഷൻ കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ബഹ്‌റൈൻ നവകേരള കോഓഡിനേഷൻ സെക്രട്ടറിയും ലോകകേരള സഭ അംഗവുമായ ഷാജി മൂതല അധ്യക്ഷത വഹിച്ചു. യോഗത്തിൽ അസി. സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു സ്വാഗതവും എക്സിക്യുട്ടിവ് കമ്മിറ്റി അംഗം റെയ്സൺ വർഗീസ് നന്ദിയും പറഞ്ഞു.

article-image

asdfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed