ബഹ്‌റൈൻ കേരള നേറ്റീവ്ബാൾ ഫെഡറേഷന്റെ നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം നാളെ മുതൽ


ബഹ്‌റൈൻ കേരള നേറ്റീവ്ബാൾ ഫെഡറേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നാലാമത് ഫെഡറേഷൻ കപ്പ് നാടൻ പന്ത് കളി മത്സരം നാളെ മുതൽ അൽ അഹ്ലി ക്ലബ് മൈതാനിയിൽ ആരംഭിക്കും. വിജയികൾക്ക് കെ.ഇ. ഈശോ ഈരേച്ചേരിൽ ഏവർ റോളിങ് ട്രോഫിയും എബ്രഹാം കോർ എപ്പിസ്ക്കോപ്പ കരിമ്പനത്തറ മെമ്മോറിയൽ ഏവർ റോളിങ് ട്രോഫിയും കാഷ് അവാർഡും നൽകും. രണ്ടാം സ്ഥാനക്കാർക്ക് എം.സി കുരുവിള മണ്ണൂർ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും നൽകും. കൂടാതെ ടൂർണമെന്റിലെ മികവുറ്റ താരങ്ങൾക്ക് വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു.

കണ്ണഞ്ചിറ, ആലാമ്പള്ളി, അരീപ്പറമ്പ്, 50+ കോട്ടയം എന്നീ ടീമുകൾ ഏറ്റുമുട്ടും. ഒക്ടോബർ അവസാന വാരത്തോടെ ടൂർണമെന്റ്  സമാപിക്കുമെന്ന് ഫെഡറേഷൻ കപ്പ് ടൂർണമെന്റ് ജനറൽ കൺവീനർ ബിജു കൂരോപ്പട അറിയിച്ചു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed