ഐ.സി.എഫ് 45ആം വാർഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു


ബഹ്റൈൻ പ്രവാസികൾക്കിടയിൽ  വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ സേവനരംഗത്ത് നാലരപ്പതിറ്റാണ്ട് പിന്നിടുന്ന ഐ.സി.എഫ് 45ആം വാർഷികം വിപുലമായ പദ്ധതികളോടെ ആഘോഷിക്കുന്നു. 'തിരുനബി (സ): ജീവിതം ദർശനം' എന്ന ശീർഷകത്തിൽ നടക്കുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ഇന്റർനാഷനൽ മീലാദ് കോൺഫ്രൻസും വാർഷിക ഉദ്ഘാടനവും സെപ്തംബർ 22ന് ഞായറാഴ്ച  സൽമാബാദ് ഗോൾഡൻ ഈഗിൾ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ  വൈകീട്ട് ഏഴിന് ആരംഭിക്കും. സമ്മേളത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ മുഖ്യാതിഥിയായി പങ്കെടുക്കും.

വിവിധ ദേശീയ അന്തർദേശീയ നേതാക്കൾ സംബന്ധിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവ്വം' ബഹ്‌റൈൻ പതിപ്പ് സമ്മേളനത്തിൽ പ്രകാശിതമാകും.  ഇത് സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ  ഐ.സി.എഫ്. നാഷനൽ നേതാക്കളായ കെ.സി സൈനുദ്ധീൻ സഖാഫി, അഡ്വ: എം.സി അബ്ദുൾ കരീം, അബ്ദുൾ ഹകീം സഖാഫി കിനാലൂർ, മുസ്ഥഫ ഹാജി കണ്ണപുരം,  റഫീഖ് ലത്വീഫി വരവൂർ, സിയാദ് വളപട്ടണം, നൗഷാദ് ഹാജി കണ്ണൂർ, ഷമീർ പന്നൂർ, ശിഹാബുദ്ധീൻ സിദ്ദീഖി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ പങ്കെടുത്തു.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed