കെസിഎ ‘ദി ഇന്ത്യൻ ടാലൻറ് സ്കാൻ’ ഒക്ടോബർ മുതൽ ആരംംഭിക്കും


കേരള കാത്തലിക് അസോസിയേഷൻ കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക മാമാങ്കം ‘ദി ഇന്ത്യൻ ടാലൻറ് സ്കാൻ’ ഒക്ടോബർ 2024 മുതൽ ഡിസംബർ 2024 വരെ നടക്കും. ബഹ്‌റൈനിൽ താമസക്കാരായ 2019 സെപ്റ്റംബർ 30നും 2006 ഒക്ടോബർ 1നും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വർഗീസ് ജോസഫ് (ചെയർമാൻ), റോയ് സി. ആന്റണി (വൈസ് ചെയർമാൻ),ജോയൽ ജോസ് (വൈസ് ചെയർമാൻ), സിമി ലിയോ (വൈസ് ചെയർമാൻ), ലിയോ ജോസഫ് (എക്സ് ഒഫീഷ്യോ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപവത്കരിച്ചതായി കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ പറഞ്ഞു.

ഇവന്റുകളുടെ രജിസ്‌ട്രേഷൻ സെപ്റ്റംബർ 23ന് ആരംഭിക്കുകയും 4 ഒക്ടോബർ 10ന് അവസാനിക്കുകയും ചെയ്യും. ഒക്ടോബർ 25ന് തുടങ്ങുന്ന മത്സരങ്ങൾ ഡിസംബർ രണ്ടാമത്തെ ആഴ്ചയോടെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് സംഘാടക സമിതി ചെയർമാൻ 38185420 അല്ലെങ്കിൽ 39681102 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed