ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ


ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ നവംബർ 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ വെച്ച് നടക്കും. മേഖലയിലെ ഏറ്റവും പ്രശസ്തമായ എയർ ഷോയിൽ വ്യോമയാന രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എയർഷോ മുൻ വർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. ബി52, എഫ്35, ടൈഫൂൺ, എഫ്16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ
എയർഷോയിൽ പ്രദർശിപ്പിക്കും.സൗദി ഹോക്‌സ്, ബോയിങ് വാണിജ്യ വിമാനം 787 ഡ്രീംലൈനർ, വാണിജ്യ, ബിസിനസ് ജെറ്റുകൾ, ചരക്ക്, ചെറുവിമാനങ്ങൾ അടക്കം നൂറോളം വിമാനങ്ങൾ പ്രദർശനത്തിലുണ്ടാകും. 2010ൽ തുടങ്ങിയ എയർഷോ നിരവധി സന്ദർശകരെയാണ് ആകർഷിക്കാറുള്ളത്. പൊതുജനങ്ങൾക്കുള്ള ടിക്കറ്റുകൾ 10 ദീനാർ എന്ന നിരക്കിൽ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭ്യമാണ്. അതേസമയം, കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദ മേഖല ടിക്കറ്റുകൾ അഞ്ച് ദീനാറിന് നൽകും. 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

article-image

dfgdg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed