ബഹ്‌റൈൻ കടലിൽ അനധികൃത മത്സ്യബന്ധനം; 4 ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ


ബഹ്‌റൈൻ കടലിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ടതിന് നാല് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ ഓഫിസ് അറിയിച്ചു. ‘കോഫ’ എന്നറിയപ്പെടുന്ന നിരോധിത ബോട്ടം ട്രോളിങ് വലകൾ ഉപയോഗിച്ച പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കവേയാണ് കോസ്റ്റ് ഗാർഡിന്റെ പിടിയിലായത്.

ഏകദേശം 40 കിലോ ചെമ്മീൻ ഇവരിൽനിന്ന് കണ്ടെടുത്തു. ലൈഫ് ജാക്കറ്റുകൾ, പ്രഥമശുശ്രൂഷ കിറ്റ്, അഗ്നിശമന ഉപകരണം എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങൾ ഇവരുടെ ബോട്ടിലുണ്ടായിരുന്നില്ല. നിരോധിത മീൻപിടിത്ത വലകൾ ഉപയോഗിക്കുക, കൂട്ടിയിടി തടയാൻ നാവിഗേഷൻ ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, ലൈസൻസില്ലാതെ മത്സ‍്യബന്ധനം, സുരക്ഷാ ഉദ്യോഗസ്ഥരെ പരിശോധനയിൽനിന്ന് തടസ്സപ്പെടുത്തൽ, എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

article-image

ംമനംമന

You might also like

Most Viewed