ഐ.സി.പി.എഫ് നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ്; പെനിയേൽ സ്ട്രൈക്കേഴ്സ് വിജയികളായി
ഐ.സി.പി.എഫ് ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് അൽ അഹ്‍ലി ക്ലബിൽ നടന്നു. ടൂർണമെന്റ് ഉദ്ഘാടനച്ചടങ്ങിൽ ഐ.സി.പി.എഫ് ബഹ്‌റൈൻ ചാപ്റ്റർ സെക്രട്ടറി ആഷിക് മുരളി ആധ്യക്ഷത വഹിച്ചു. പ്രസിഡന്റ് നോയൽ ജേക്കബ് ഉദ്ഘാടനകർമം നിർവഹിച്ചു. പാസ്റ്റർമാരായ പി.എം. ജോയ്, ബാബു എബ്രഹാം, ടൈറ്റസ് ജോൺസൻ, വലേറിയൻ, പ്രയ്‌സ് തോമസ്, ജോബി തോമസ് എന്നിവർ സന്നിഹിതരായിരുന്നു. 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചു. പെനിയേൽ സ്ട്രൈക്കേഴ്സ് വിജയികളായി. സി.ഒ.ജി റൈസിങ് സ്റ്റാർ റണ്ണേഴ്‌സ് -അപ്പായി.
വിജയികളായ ടീമിന് നോയൽ ജേക്കബും, റണ്ണേഴ്‌സ് -അപ്പായ ടീമിന് ഐ.സി.പി.എഫ് ട്രഷറർ ജസ്റ്റിൻ മാത്യുവും ട്രോഫി നൽകി അനുമോദിച്ചു. ടൂർണമെന്റിൽ മികച്ച ബാറ്റ്സ്മാനായി അഖിൽ വർഗീസിനേയും മികച്ച ബൗളറായി സൂരജ് വർഗീസിനേയും തിരരഞ്ഞടുത്തു. അവർക്കുള്ള ട്രോഫി ടൂർണമെന്റ് കൺവീനർ അനീഷ് തോമസും കമ്മിറ്റി അംഗമായ റിജോയ് ഫിലിപ്പും നൽകി. ടൂർണമെന്റ് അവാർഡ് ദാനച്ചടങ്ങിൽ ആഷിക് മുരളി, എബിൻ ജെയിംസ്, ജിൻസി മാത്യു, നിതിൻ ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
xcvcxv