താജ് ബ്രാൻഡിന് കീഴിൽ ബഹ്റൈനിൽ രണ്ട് ആഡംബര ഹോട്ടലുകൾ തുടങ്ങാൻ ധാരണയായി


പ്രശസ്തമായ താജ് ബ്രാൻഡിന് കീഴിൽ ബഹ്റൈനിൽ രണ്ട് ആഡംബര ഹോട്ടലുകൾ തുടങ്ങാൻ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുമായി ധാരണയായതായി സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇക്കണോമിക് ഡവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ് വ്യക്തമാക്കി. ഒന്നിലധികം മേഖലകളിലെ പ്രമുഖ ഇന്ത്യൻ കമ്പനികളിൽ നിന്ന് 33 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഒരാഴ്ച്ച നീണ്ട് നിന്ന  സന്ദർശനത്തിന്റെ ഭാഗമായി ഉറപ്പിച്ചിരിക്കുന്നത്. സന്ദർശനത്തിന്റെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹകരണത്തോടെ മുംബൈ താജ്മഹൽ പാലസിലും ബംഗളൂരുവിലെ ലീല പാലസിലും പ്രത്യേക പരിപാടി നടന്നു.

ചിപ്പ് നിർമാണവുമായി ബന്ധപ്പെട്ട്  ചെന്നൈ ആസ്ഥാനമായ പോളിമാടെക് കമ്പനിയുമായും സന്ദർശന വേളയിൽ ധാരണയായിട്ടുണ്ട്. ഹിദ്ദ് ഇൻഡസ്ട്രിയൽ ഏരിയയിലായിരിക്കും പോളിമാടെക് സെമികണ്ടക്ടർ നിർമാണമാരംഭിക്കുക.

article-image

sfddf

You might also like

Most Viewed