സൗദി കോസ്വേയിലൂടെ ദിനംപ്രതി കടന്നുപോകുന്നത് 39,000 വാഹനങ്ങൾ


ബഹ്റൈനും സൗദിയുടെയും ഇടയിലുള്ള കിങ് ഫഹദ് കോസ്‌വേയിലുടെ ദിനംപ്രതി 39,000 വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അവധിദിനങ്ങളിൽ ഇത് 46,000 ആയി ഉയരും. കസ്റ്റംസ് പ്രസിഡന്റും കിങ് ഫഹദ് കോസ്‌വേ അതോറിറ്റി ബോർഡ് വൈസ് ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ ഹമദ് ആൽ ഖലീഫയും കിങ് ഫഹദ് കോസ്‌വേ അതോറിറ്റി സി.ഇ.ഒ യൂസഫ് ബിൻ ഇബ്രാഹിം അൽ അബ്ദാനും കഴിഞ്ഞദിവസം കിങ് ഫഹദ് കോസ്‌വേ സന്ദർശിച്ചപ്പോഴാണ് ഈ കാര്യങ്ങൾ അറിയിച്ചത്.

തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്നതിനും മറ്റുമുള്ള സമയം ഇപ്പോൾ കുറഞ്ഞിട്ടുണ്ട്. മണിക്കൂറിൽ 2,500 വാഹനങ്ങളെ കൈകാര്യംചെയ്യാൻ ഇവിടെ ഇപ്പോൾ സാധിക്കും. പാസഞ്ചർ പ്രോസസിങ് ഏരിയകളുടെ വിപുലീകരണം മൂലം 50 ശതമാനം ശേഷിയാണ് വർധിച്ചിരിക്കുന്നത്.

article-image

ASWadqswdwAS

You might also like

Most Viewed