ബഹ്‌റൈനിലെ ടൂർ ഓപറേറ്റർക്ക് ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദിനാർ പിഴയും


ഇറാഖിലേക്ക് അനധികൃതമായി ടൂർ സംഘടിപ്പിച്ച്, 140 ബഹ്‌റൈൻ പൗരന്മാർ അവിടെ കുടുങ്ങാനിടയായ സംഭവത്തിൽ ടൂർ ആസൂത്രണം ചെയ്ത ബഹ്‌റൈനിലെ ടൂർ ഓപറേറ്റർക്ക് ക്രിമിനൽ കോടതി ഒരു വർഷം തടവും 10,000 ദിനാർ പിഴയും വിധിച്ചു. ടൂർ ഓപറേറ്റർ പണം നൽകാത്തതിനെതുടർന്ന് കർബലയിലെ ഹോട്ടലുകാർ ബഹ്‌റൈനികളുടെ പാസ്‌പോർട്ട് വിട്ടുനൽകാൻ വിസമ്മതിച്ചതോടെയാണ് സംഭവം വിവാദമായത്.

പിന്നീട്  ഇറാഖിലെ ബഹ്‌റൈൻ എംബസി ഇടപെട്ട് പാസ്‌പോർട്ടുകൾ വീണ്ടെടുക്കുകയും പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുകയുമായിരുന്നു. ടൂറിസം ലൈസൻസില്ലാതെ പ്രവർത്തിച്ചതിനും ബിസിനസ് ലൈസൻസില്ലാതെ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ടൂർ ഓപറേറ്റർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സ്ഥാപനം അടച്ചുപൂട്ടാനും കോടതി ഉത്തരവിട്ടു.

article-image

ീുപിപ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed