ബഹ്റൈനിൽ മൂന്ന് ഇന്ത്യൻ കമ്പനികൾ 16.65 ദശലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപം നടത്താൻ ധാരണയായി


ബഹ്റൈനിൽ മൂന്ന് ഇന്ത്യൻ കമ്പനികൾ 16.65 ദശലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപം നടത്താനുള്ള ധാരണയായി. ഉൽപാദനം, പുനരുപയോഗ ഊർജം, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻസ് ടെക്‌നോളജി എന്നീ മേഖലകളിലാണ് വിദേശ നിക്ഷേപം. സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഇന്ത്യ സന്ദർശനത്തിനിടെയാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ഈ മാസം ഒമ്പതുമുതലാണ് ഇന്ത്യയിൽ ഇവർ സന്ദർശനം നടത്തിയത്.

ബഹ്റൈനിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ, നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡ് പ്രതിനിധി സംഘം മുംബൈ, ബംഗളൂരു, ചെന്നൈ നഗരങ്ങൾ സന്ദർശിച്ചിരുന്നു. ബഹ്‌റൈനിൽ നിക്ഷേപം നടത്താനെത്തുന്ന ഇന്ത്യൻ കമ്പനികളിൽ പ്രമുഖ പാക്കേജിങ് സൊലൂഷൻ പ്രൊവൈഡറായ കിംകോയും, ബജാജ് ഇൻഡസ്ട്രീസും ഉൾപ്പെടുന്നു. നിലവിൽ ടെക് മഹീന്ദ്ര, കെംകോ, ഇലക്‌ട്രോ സ്റ്റീൽ, പാർലെ ബിസ്‌കറ്റ്‌സ്, ജെ.ബി.എഫ് ഇൻഡസ്‌ട്രീസ്, അൾട്രാ ടെക് സിമന്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്‌.ബി.ഐ, കിംസ് ഹെൽത്ത് എന്നിവ ഉൾപ്പെടുന്ന നിരവധി പ്രമുഖ ഇന്ത്യൻ കമ്പനികൾ ബഹ്‌റൈനിൽ പ്രവർത്തിക്കുന്നുണ്ട്.

article-image

്േെി്േിേ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed