സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സംഘടനകൾ അനുശോചിച്ചു
മനാമ: സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സംഘടനകൾ അനുശോചിച്ചു. വരുന്ന ഡിസംബറിൽ ബഹ്റൈനിൽ വരാനിരിക്കെയാണ് അദ്ദേഹത്തിന്റെ വേർപാടുണ്ടായത്. രാഷ്ട്രീയ ഭേദമെന്യേ എല്ലാ പ്രവാസി സംഘടനകളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ബഹ്റൈൻ പ്രതിഭയുടെ നാൽപതാം വാർഷികാഘോഷത്തിന് മുഖ്യാതിഥിയായി അദ്ദേഹത്തെയാണ് തീരുമാനിച്ചിരുന്നത്. ബഹ്റൈൻ പ്രതിഭ മതേതര ജനാധിപത്യത്തിന് വലിയ വെല്ലുവിളി നേരിടുന്ന കാലത്ത് സഖാവ് യെച്ചൂരിയുടെ നേരത്തേയുള്ള വിയോഗം മതേതര സോഷ്യലിസ്റ്റ് ചേരിക്ക് കനത്ത നഷ്ടമാണെന്ന് ബഹ്റൈൻ പ്രതിഭ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യയിലെ എല്ലാ ഇടതു ജനാധിപത്യ മതേതര പുരോഗമന പ്രസ്ഥാനങ്ങൾക്കും തീരാനഷ്ടം തന്നെയാണെന്ന് നവകേരള അനുശോചനസന്ദേശത്തിൽ പറഞ്ഞു.
ഒഐസിസി, പ്രവാസിവെൽഫെയർ, ഫ്രണ്ട്സ് അസോസിയേഷൻ, ഒഎൻസിപി എന്നീ പരവാസിസംഘടനകളും യെച്ചൂരിയുടെ വിയോഗത്തിൽ അനുശേചനം അറിയിച്ചു.
sdfsf