തൊഴിൽ, താമസ വിസ നിയമം ലംഘനം; 4537 പേരെ നാടുകടത്തി
തൊഴിൽ, താമസ വിസ നിയമം ലംഘിച്ചവരെയും രേഖകളില്ലാത്ത തൊഴിലാളികളെയും കണ്ടെത്തുന്നതിനായി ഈ വർഷം ഇതുവരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 31,724 പരിശോധനകൾ നടത്തി. 4537 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് ഇതുവരെ നാടുകടത്തിയത്. ടൂറിസ്റ്റ് വിസകളുടെ ദുരുപയോഗം തടയുന്നതിനും, ടൂറിസ്റ്റ് വിസയിലെത്തി തൊഴിൽ തേടുന്നത് തടയാനുമായി രാജ്യം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പുവരുത്താനും തൊഴിലില്ലായ്മ കുറക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ നടന്നുവരുന്നത്. വിവിധ ഗവർണറേറ്റുകളിലായി സെപ്റ്റംബർ ഒന്നു മുതൽ ഏഴു വരെ 2324 തൊഴിൽ പരിശോധനകൾ നടത്തിയിരുന്നു. ഇതിൽ താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 55 പേരെയാണ് പിടികൂടിയത്.
kl;kl;