ബഹ്റൈനും മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള വ്യാപാരം ശക്തമാകുന്നതിന്റെ സൂചനകൾ നൽകി ബഹ്‌റൈൻ ചേംബറിന്റെ പുതിയ റിപ്പോർട്ട്.
2024 ആദ്യ പാദത്തിൽ മൊത്തം ബഹ്‌റൈൻ -ജി.സി.സി വ്യാപാരം ആറു ശതമാനമാണ് വർദ്ധിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 2.24 ബില്യൺ ഡോളറായിരുന്നത് 2.38 ബില്യൺ ഡോളറായാണ് ഉയർന്നത്. സൗദി അറേബ്യയാണ് ബഹ്റൈന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി. സൗദിയുമായുള്ള ഉഭയകക്ഷി വ്യാപാരം ഏഴ് ശതമാനം വർധിച്ച് 1.162 ബില്യൺ ഡോളറായി ഉയർന്നു. യു.എ.ഇയുമായുള്ള വ്യാപാരം 13 ശതമാനം വർധിച്ച് 912 മില്യൺ ഡോളറിലെത്തിയപ്പോൾ ഒമാനുമായും കുവൈത്തുമായുള്ള വ്യാപാരത്തിൽ കുറവുവന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, ഖത്തറുമായുള്ള ബഹ്‌റൈന്റെ വ്യാപാരം 294 ശതമാനം വർധിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങൾ കഴിഞ്ഞാൽ ചൈനയാണ് ബഹ്റൈന്റെ ഏറ്റവും വലിയ ഇറക്കുമതി പങ്കാളി. സ്മാർട്ട് ഫോണുകളാണ് ചൈനയിൽനിന്ന് കൂടുതലും ഇറക്കുമതി ചെയ്യുന്നത്.
DFSADFSADSAQSWQSWA