മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാവും
തിരുനബി ജീവിതം ദർശനം എന്ന പ്രമേയത്തിൽ ഒരുമാസം നീളുന്ന ഐ.സി.എഫ് മീലാദ് കാമ്പയിനിന്റെ ഭാഗമായി വിവിധ സെൻട്രൽ യൂനിറ്റ് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങൾക്ക് നാളെ തുടക്കമാവും. നാളെ രാത്രി എട്ടിന് ഉമ്മുൽ ഹസം സെൻട്രൽ സമ്മേളനം ബാങ്കോക്ക് ഹാളിൽ നടക്കും. മൗലിദ് പാരായണം, കുട്ടികളുടെ കലാപരിപാടികൾ, ദഫ് പ്രദർശനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഐ.സി.എഫ് റഫ സെൻട്രൽ മീലാദ് സമ്മേളനം 14ന് വൈകീട്ട് ഏഴിന് സനദ് ബാബാ സിറ്റി ഹാളിലും ശനി 6 മണിക്ക് മനാമ സെൻട്രൽ മാർക്കറ്റ് സുന്നി സെന്ററിലും, രാത്രി 8 ന് ഗുദൈബിയ സെൻട്രൽ മീലാദ് സമ്മേളനം ഹൂറ ചാരിറ്റി ഹാളിലുമാണ് നടക്കുക.
15ന് ഉച്ചക്ക് സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയം, രാത്രി മുഹറഖ് ജംഇയ്യ ഓഡിറ്റോറിയത്തിലുമാണ് മീലാദ് കോൺഫൻസുകൾ സംഘടിപ്പിച്ചിരിക്കുന്നത്. 16 ന് ഹമദ് ടൗൺ, 19 ന് ഇസാ ടൗൺ, 18ന് സിത്ര, 20 ന് മനാമ എന്നിവിടങ്ങളിലും മീലാദ് സമ്മേളനങ്ങൾ നടക്കും. പരിപാടികളിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ താത്തൂർ ഇബ്രാഹിം സഖാഫി മുഖ്യാതിഥിയാവും. മീലാദ് സമ്മേളനങ്ങൾക്ക് സമാപനം കുറിച്ച് സെപ്റ്റംബർ 22ന് സൽമാബാദ് ഗൾഫ് എയർ ഹാളിൽ ഇന്റർനാഷനൽ മീലാദ് കോൺഫറൻസും ഐ.സി.എഫ് ബഹ്റൈൻ 45 -ാം വാർഷിക ഉദ്ഘാടനവും നടക്കും.
srsf