പൊതുമാപ്പ് ലഭിച്ച 457 തടവുകാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് ബഹ്റൈൻ മന്ത്രിസഭ


ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൊതുമാപ്പ് ലഭിച്ച 457 തടവുകാർക്ക് തൊഴിലവസരങ്ങൾ നൽകുമെന്ന് മന്ത്രിസഭ. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സിംഹാസനാരോഹണ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് 457 തടവുകാർക്ക് പൊതുമാപ്പ് നൽകിയത്.   രാജ്യ വികസനത്തിന് സംഭാവന നൽകുന്നതിനും അവരുടെ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും അവരെ ശാക്തീകരിക്കുന്നതിനായി അവർക്ക് തൊഴിൽ പരിശീലനം നൽകാൻ  ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയോഗം തൊഴിൽ മന്ത്രാലയത്തോട് നിർദേശിച്ചു.

മാപ്പുനൽകിയ തടവുകാരെ തൊഴിൽ വിപണിയിൽ സമന്വയിപ്പിക്കുന്നതിനും ലഭ്യമായ പരിപാടികളിൽനിന്നും അവസരങ്ങളിൽനിന്നും അവർക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ പറഞ്ഞു.

article-image

ddxfd

You might also like

Most Viewed