പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് നിരവധിപേരെ കബളിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ
മനാമ: ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള നിക്ഷേപങ്ങളിലൂടെ പണം ഇരട്ടിപ്പിക്കാമെന്ന് പറഞ്ഞ് നിരവധിപേരെ കബളിപ്പിച്ച ഇരുപതുകാരൻ അറസ്റ്റിൽ. ഓൺലൈൻ ട്രേഡിങ്ങിലൂടെ വലിയ ലാഭമുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്.വിശ്വസിപ്പിക്കാനായി ഗണ്യമായ തുക കാണിക്കുന്ന വ്യാജ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കി കാണിക്കുകയും ചെയ്തു. പണം വാങ്ങിയശേഷം ലാഭമൊന്നും നൽകിയില്ല. മുടക്കിയ തുക ആവശ്യപ്പെട്ടവർക്ക് പണം തിരികെ നൽകാൻ വിസമ്മതിക്കുകയും ചെയ്തു.
പ്രതിക്കെതിരെ ഒന്നിലധികം പേർ സെക്യൂരിറ്റി ഡയറക്ടറേറ്റിന് പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.ഓൺലൈൻ ട്രേഡിങ്ങിലൂടെ വ്യാജ വാഗ്ദാനം ചെയ്ത് നിരവധി വ്യക്തികളെ കബളിപ്പിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. കഫേയിൽവെച്ച് കണ്ടുമുട്ടിയയാളെ 40,000 ദീനാർ ബാലൻസ് കാണിക്കുന്ന ഒരു വ്യാജ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കാണിച്ച് വശത്താക്കുകയായിരുന്നു. തട്ടിപ്പിനിരയായ ഇദ്ദേഹം പരാതി നൽകിയതോടെയാണ് പ്രതി കുടുങ്ങിയത്.
sfsdf